കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി ഇന്ന് അമേഠിയില്‍ എത്തുന്ന രാഹുല്‍ ആഘോഷങ്ങള്‍ അവിടെ വെച്ച് നടത്തുമെന്നും ട്വീറ്റ് ചെയ്തു.
അമേഠി: ട്വിറ്റര്‍ ഫോളോവേഴ്സിന്‍റെ എണ്ണം 10 മില്ല്യണില്‍ എത്തിയതോടെ തന്നെ പിന്തുടരുന്നവര്‍ക്ക് നന്ദി പറഞ്ഞ് വയനാട് എംപി രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ ഫോളോവേഴ്സിന്‍റെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആഘോഷിക്കാനൊരുങ്ങുകയാണ് രാഹുല്‍. തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം ഇക്കാര്യം ആഘോഷിക്കുമെന്നും ആഘോഷങ്ങള്‍ അമേഠിയിലായിരിക്കുമെന്നും പറഞ്ഞു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഫോളോവേഴ്സിന് നന്ദി പറഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി ഇന്ന് അമേഠിയില്‍ എത്തുന്ന രാഹുല്‍ ആഘോഷങ്ങള്‍ അവിടെ വെച്ച് നടത്തുമെന്നും ട്വീറ്റ് ചെയ്തു.
