ദില്ലി: മുത്തശ്ശി ഇന്ദിരാ ​ഗാന്ധിയുടെ ഓർമ്മയിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി. 'ഇന്ന് എന്റെ മുത്തശ്ശിയുടെ രക്തസാക്ഷിത്വത്തിന്റെ വാർഷികമാണ്. അവരുടെ നിർഭയമായ തീരുമാനങ്ങൾ എന്നെ ഓരോ ഘട്ടത്തിലും നയിക്കും'- രാ​ഹുൽ ​ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇന്ദിരാ ​ഗാന്ധിയുടെ ചിത്രവും കുറിപ്പിനൊപ്പം രാഹുൽ ട്വീറ്റ് ചെയ്തു. 

പാർട്ടിയുടെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ദില്ലിയിലെ ശക്തി സ്ഥലിൽ എത്തി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇന്ദിരാ ​ഗാന്ധിക്ക് ആദരമർപ്പിച്ചു. 1971 ലെ യുദ്ധത്തിൽ അവർ രാജ്യത്തിന് നൽകിയ വലിയ സംഭാവനയും നേതൃത്വവും ഞങ്ങൾ ഓർക്കുന്നുവെന്ന് മമതാ ബാനർജി ട്വീറ്റ് ചെയ്തു.