വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ 'യശോദയും കൃഷ്ണനും' എന്ന അപൂർവ്വ ചിത്രം മുംബൈയിൽ നടന്ന ലേലത്തിൽ 167.2 കോടി രൂപ എന്ന റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ഈ ചിത്രം സ്വന്തമാക്കിയത്, ഇത് ഇന്ത്യൻ ലേല രംഗത്തെ ഒരു പുതിയ നാഴികക്കല്ലായി മാറി.

മുംബൈ: വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ അപൂർവ്വമായ ഒരു ചിത്രം ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റു. 'യശോദയും കൃഷ്ണനും' എന്ന ചിത്രം മുംബൈയിൽ നടന്ന പുണ്ഡോൾസ് (Pundole’s) ലേലത്തിലാണ് 167.2 കോടി രൂപയ്ക്ക് ചിത്രം വിറ്റുപോയത്. രവിവർമ്മയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 1901-ൽ രാജാ രവിവർമ വരച്ച ഓയിൽ പെയിൻ്റിങാണിത്. ഇന്ത്യൻ അതിസമ്പന്നനും സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ സൈറസ് പൂനവാലയാണ് ചിത്രം സ്വന്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ദില്ലിയിൽ കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ എംഎഫ് ഹുസൈൻ്റെ ഗ്രാം യാത്ര ചിത്രം 118 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ നാടാറാണ് ചിത്രം സ്വന്തമാക്കിയത്. എന്നാൽ രാജാ രവി വർമയുടെ ചിത്രം ഇന്ത്യൻ ലേല രംഗത്തെ പുതിയ നാഴികക്കല്ലായി മാറി. ചിത്രം എല്ലാവർക്കും കാണാൻ കൃത്യമായ ഇടവേളകളിൽ സൗകര്യം ഒരുക്കുമെന്ന് സൈറസ് പൂനവാല പ്രതികരിച്ചു.