Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി 

ആകെയുള്ള ഇരുനൂറില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളായി. രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്.

rajasthan congress candidate list 2023 apn
Author
First Published Oct 22, 2023, 9:13 PM IST

ദില്ലി : രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആകെയുള്ള ഇരുനൂറില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളായി. രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ സ്വതന്ത്രരായി മത്സരിച്ചവരാണ്. ഗെലോട്ടിന്‍റെ വിശ്വസ്തനായ മുന്‍ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഉൾപ്പെടെയുള്ളവർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. അനിശ്ചിതത്വത്തിനിടെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഇന്നലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.  മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർ‍പുരയിലെയും സച്ചിൻ പൈലറ്റ് ടോങ്കിലെയും സ്ഥാനാർത്ഥികളാണ്. ഗോവിന്ദ് സിങ് ഡോടാസര, കൃഷ്ണ പൂനിയ , സിപി ജോഷി തുടങ്ങിയ പ്രമുഖരും കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർത്ഥ പട്ടികയിലുണ്ട്. 

കാലാവസ്ഥാ വിഭാഗം അറിയിപ്പ്, കേരളത്തിൽ മഴ കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനം തിരികെ പിടിക്കണം, ഒടുവിൽ വസുന്ധര രാജെക്ക് വഴങ്ങിയ ബിജെപി 

രാജസ്ഥാനില്‍ ബിജെപി 124 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒടുവിൽ വസുന്ധര രാജെ സിന്ധ്യക്ക് വഴങ്ങുകയാണ് ബിജെപി. മുന്‍ മുഖ്യമന്ത്രിയെ പിണക്കുന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനൊടുവിൽ ഇന്നലെ വസുന്ധര രാജെക്കും വിശ്വസ്തർക്കും ബിജെപി സീറ്റ് നല്‍കി. വസുന്ധര രാജെക്ക് ജാൽറപാടനില്‍ സീറ്റ് നല്‍കിയപ്പോള്‍ വിശ്വസ്തരായ ഭൈരോൺ സിംഗ് ഷെഖാവത്തിൻറെ മരുമകൻ നർപട് സിംഗ് രാജ്വി, പ്രതാപ് സിങ് സിങ്വി, കാളിചരണ്‍ സരാഫ് തുടങ്ങിയവരും സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചു. വസുന്ധരെയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നവർക്കും ബിജെപി സീറ്റ് നല്‍കി. 

 

Follow Us:
Download App:
  • android
  • ios