ജയ്പുര്‍: ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഇതിനായുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 

ആള്‍ക്കൂട്ട ആക്രമങ്ങളിലെ പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.