കോട്ട: ജമ്മു കാ‌ശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ രാംഗഞ്ച് മാണ്ടി എന്ന സ്ഥലത്ത് അഞ്ച് പേർ ചേർന്നാണ് ഇയാളെ മർദ്ദിച്ചത്.

ഝലവാറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മർദ്ദനമേറ്റ ആർഎസ്എസ് പ്രവർത്തകൻ. രാംഗഞ്ച് മണ്ടി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടിയിട്ടില്ല. ഇന്ത്യാ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ആഗസ്റ്റ് ആറിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്. ഭരണഘടനയിൽ നിന്ന് ആർട്ടിക്കിൾ 370, 35എ എന്നിവ എടുത്തുകളഞ്ഞു. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും രണ്ടായി വിഭജിച്ച് ഇവ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു,