Asianet News MalayalamAsianet News Malayalam

രാജസ്ഥാനിൽ സമവായ നീക്കം ശക്തം; സച്ചിൻ പൈലറ്റിനോട് ആശയവിനിമയം നടത്തുന്നുവെന്ന് കോൺഗ്രസ്

എതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുടുംബത്തിൽ അദ്ദേഹം സംസാരിക്കണം. പൈലറ്റുമായി ഒത്തുതീർപ്പിന് തയ്യാറാണ്

Rajasthan senior congress leaders in talk with sachin pilot
Author
Delhi, First Published Jul 13, 2020, 1:26 PM IST

ജയ്‌പൂർ: സർക്കാരിന് തന്നെ വെല്ലുവിളിയാകുന്ന വിധത്തിൽ രാഷ്ട്രീയ ഭിന്നത ശക്തമായ രാജസ്ഥാനിൽ സമാവയ നീക്കം സജീവം. പിണങ്ങിനിൽക്കുന്ന സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തുന്നുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി.

ജയ്‌പൂരിൽ അശോക് ഗെല്ലോട്ട് വിളിച്ചുചേർത്ത നിയമസഭാകക്ഷി യോഗത്തിൽ 97 എംഎൽഎമാർ പങ്കെടുത്തു. ബിജെപിക്ക് കുതിരക്കച്ചവടത്തിന് അവസരം നൽകില്ലെന്ന് സുർജേവാല വ്യക്തമാക്കി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു ജനാധിപത്യ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ സ്വഭാവികമാണ്. മുതിർന്ന നേതാക്കൾ സച്ചിൻ പൈലറ്റുമായി ആശയവിനിമയം നടത്തുന്നുണ്ട്.

എതെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുടുംബത്തിൽ അദ്ദേഹം സംസാരിക്കണം. പൈലറ്റുമായി ഒത്തുതീർപ്പിന് തയ്യാറാണ്. സച്ചിൻ പൈലറ്റ് കലാപം ഉണ്ടാക്കുന്നുവെന്ന് ചിലർ പറയുന്നത് നീതികേടാണെന്നും സുർജേവാല വിമർശിച്ചു. രാജസ്ഥാൻ സർക്കാരിന് ഭീഷണിയില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നൂറിലധികം എംഎൽഎമാർ യോഗത്തിനെത്തി. ബിജെപിയുടെ നീക്കം പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാകക്ഷി യോഗം ജയ്പൂരിൽ തുടങ്ങി.

Follow Us:
Download App:
  • android
  • ios