Asianet News MalayalamAsianet News Malayalam

ഈസ്റ്റർ അവധി അവകാശം,മണിപ്പൂർ സർക്കാർ വിവാദ തീരുമാനം പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

മണിപ്പൂർ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു,അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
 

Rajeev chandrasekhar demand withdrawl of Manipur goverment decision on Easter holiday
Author
First Published Mar 28, 2024, 2:30 PM IST

തിരുവനന്തപുരം:ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.ഈസ്റ്റർ അവധി അവകാശമാണ്.വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട്  ആവശ്യപ്പെട്ടു.അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

മണിപ്പൂരിൽ ഈസ്റ്റർ അവധി ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.  സാമ്പത്തിക വ‌ർഷത്തെ അവസാന ദിനമായത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈസ്റ്റർ അവധി ഒഴിവാക്കിയത്.മോദിയുടെ മണിപ്പൂരിനുള്ള ​ഗ്യാരണ്ടി ഇതാണോെയെന്ന് കുക്കി നേതാക്കൾ പരിഹസിച്ചു.  മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയ സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.സംഘപരിവാർ ന്യൂനപക്ഷത്തെ കാണുന്നത് എങ്ങനെയാണെന്നതിനുളള തെളിവാണ് നടപടി. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായമെന്ന് ശശി തരൂര്‍

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കി ഉത്തരവ്; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട് മണിപ്പൂര്‍

മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നു; വിഡിസതീശന്‍

 

 

Follow Us:
Download App:
  • android
  • ios