ദില്ലി: കൊവിഡ് 19 വ്യാപനം ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര്‌മോദി പ്രഖ്യാപിച്ച 21 ദിവസ ലോക്ക് ഡൗണ്‍ എല്ലാവരും പാലിക്കണമെന്ന് രാജ്യസഭാ അംഗം രാജീവ് ചന്ദ്രശേഖര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള പോംവഴി. അതിനാല്‍ ഇനിയുള്ള 15 ദിവസവും വീട്ടിലിരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് രണ്ടാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ എംപി ലോക്ക് ഡൗണ്‍ ബോധവല്‍ക്കരണത്തിനായി വീഡിയോ പങ്കുവയ്ക്കുന്നത്. കൊവിഡ് എങ്ങനെയാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നതെന്ന് ഗ്രാഫ് സഹിതം വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍. നമുക്ക് ഒരുമിച്ച് കൊവിഡിനെ നേരിടാമെന്നും അദ്ദേഹം പറയുന്നു.