പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ  കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്.

ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തില്‍ ഗുജറാത്ത് സന്ദർശിച്ച ശേഷം ദില്ലിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി ബോറിസ് ജോൺസണെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ച ദില്ലി വിമാനതാവളത്തില്‍ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്.

“പ്രധാനമന്ത്രിക്ക് വേണ്ടിയും സര്‍ക്കാറിന് വേണ്ടിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ദില്ലിയിലേക്ക് സ്വാഗതം ചെയ്യുന്നു'- രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

പ്രധാനമന്ത്രിയായ ശേഷം ബോറിസ് ജോൺസന്റെ ആദ്യ പ്രധാന ഇന്ത്യാ സന്ദർശനമാണിത്. എയ്‌റോസ്‌പേസ്, ഡിഫൻസ്, ടെക്‌നോളജി മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിന് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്ന സ്വതന്ത്ര വ്യാപാര കരാറിനും ഈ സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുന്നുണ്ട്.