കൊല്‍ക്കത്ത:  2500 കോടി രൂപയുടെ  ശാരദ ചിട്ടി തട്ടിപ്പു കേസിൽ സിബിഐക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാർ. ഇ മെയിൽ വഴിയാണ് ഇക്കാര്യം സിബിഐയെ അറിയിച്ചത്.

ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനായിരുന്നു സിബിഐ രാജീവ് കുമാറിനോട് നിർദേശിച്ചിരുന്നത്. എന്നാൽ രാജീവ് കുമാർ ഹാജരായില്ല. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. രാജീവ് കുമാറിന്‍റെ അറസ്റ്റിനുള്ള വിലക്ക് ഇന്നലെ കൊൽക്കത്ത ഹൈക്കോടതി നീക്കിയതോടെയാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.