ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ഇതുവരെ പിന്നിട്ട നാഴികകല്ലുകൾ വിശദമായി വിവരിച്ചു

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ശ്രീരാമ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠ 2024 ജനുവരിയിൽ തീരുമാനിച്ച കാര്യം ഏവരും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ പ്രതിഷ്ഠയുടെയും രാമക്ഷേത്രത്തിന്‍റെയും കൂടുതൽ വിവരങ്ങൾ പലർക്കും അറിവുണ്ടാകില്ല. ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി വിവരിക്കുകയാണ്. രാം മന്ദിർ യാഥാർത്ഥ്യമാകുമ്പോൾ നിർമ്മാണ വേളയിൽ നേരിട്ട വെല്ലുവിളികളും നാഴികക്കല്ലുകളുമാണ് നൃപേന്ദ്ര മിശ്ര വിശദീകരിച്ചത്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്രനിർമ്മാണ സമിതിയുടെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന നൃപേന്ദ്ര മിശ്രയാണ് എല്ലാം ഏകോപിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മിശ്ര, പദ്ധതിയുടെ നേതൃത്വത്തിലും നിർവഹണത്തിലും നിർണായക പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

ശക്തമായ അടിത്തറ

രാമക്ഷേത്രത്തിന് ശക്തമായ അടിത്തറ പാകുന്നതിന്റെ പ്രാധാന്യമാണ് നൃപേന്ദ്ര മിശ്ര അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞത്. ഈ പ്രവർത്തനത്തെ നിർണായക നാഴികക്കല്ലാണെന്നാണ് അദ്ദേഹം പരാമർശിച്ചത്. ഏകദേശം 12 മീറ്റർ താഴ്ചയുള്ള അടിത്തറയും 2 മീറ്റർ ഉയരമുള്ള റാഫ്റ്റും, ഏകദേശം 2.5 മീറ്റർ ഉയരമുള്ള കരിങ്കല്ലിന്റെ ഗ്രാനൈറ്റ് തറയും ചേർന്നതാണ് അടിത്തത്. ഇതാണ് രാമക്ഷേത്രത്തിന്‍റെ ഒന്നാമത്തെ നാഴികക്കല്ലെന്ന് അദ്ദേഹം വിവരിച്ചു.

രാമക്ഷേത്രത്തിന്‍റെ ഉറപ്പ്

ക്ഷേത്രത്തിന്റെ ഘടനാപരമായ സമഗ്രത ഉറപ്പാക്കലാണ് രണ്ടാമത്തെ നാഴികകല്ലായി നൃപേന്ദ്ര മിശ്ര ചൂണ്ടികാട്ടിയത്. അടിത്തറ പൂർത്തിയായപ്പോൾ രണ്ടാമത്തെ വെല്ലുവിളി ആരംഭിച്ചു. പക്ഷേ ക്ഷേത്രത്തിന് ഏറ്റവും ഉറപ്പ് നൽകുന്ന പ്രവർ‍ത്തനം ഏറ്റവും നന്നായി ചെയ്യാനായെന്ന് അദ്ദേഹം വിവരിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. ഭൂകമ്പമടക്കമുള്ള പ്രകൃതിയുടെ വെല്ലുവിളികളെയും നേരിടാൻ തക്ക ശേഷിയും ഉറപ്പമുള്ള നിലയിലാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും മിശ്ര പറഞ്ഞു.

തൂണുകളിലെ കലാപരമായ കൃത്യതയും ഐക്കണോഗ്രഫിയും

ക്ഷേത്രത്തിന്റെ സങ്കീർണ്ണമായ ശിലാനിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വെല്ലുവിളികൾ രാമമന്ദിർ നിർമ്മാണ കമ്മിറ്റി ചെയർമാൻ എടുത്തുപറഞ്ഞു. "ഇത് വിവരിക്കുമ്പോൾ, ഇത് ലളിതമാണെന്ന് തോന്നുന്നു, പക്ഷേ കല്ലുകൾ ഇടുന്നതിനും കല്ലിന്റെ മേൽക്കൂര നിർമ്മിക്കുന്നതിനും വളരെയധികം വൈദഗ്ദ്ധ്യം ആവശ്യമായിരുന്നു," - അദ്ദേഹം പറ‍ഞ്ഞു.

ക്ഷേത്രത്തിന്റെ തൂണുകൾക്കായുള്ള ഐക്കണോഗ്രാഫി പ്രക്രിയയെക്കുറിച്ചും നൃപേന്ദ്ര മിശ്ര പറഞ്ഞു. ഏകദേശം 350 തൂണുകളാണ് മൊത്തത്തിൽ ഉള്ളത്. അതിൽ 170 തൂണുകളും താഴത്തെ നിലയിലാണ്. ഓരോ തൂണിലും 25 മുതൽ 30 വരെ അക്കങ്ങൾ ഉണ്ട്. ഓരോ തൂണിലും 25 മുതൽ 30 രൂപങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കൽ

ശ്രീരാമന്റെ ജീവിത കഥ ചുവർചിത്രങ്ങളിലൂടെ ചിത്രീകരിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ക്ഷേത്രത്തിന്റെ താഴത്തെ നിലയിലാണ് ശ്രീരാമന്റെ ജീവിത കഥ ചുവർചിത്രങ്ങളിലൂടെ ചിത്രീകരിച്ചിട്ടുള്ളത്. 750 ഓളം അടി നിളത്തിലാണ് ഞങ്ങൾ രാമകഥ അഥവാ രാമന്റെ കഥ വിവരിച്ചിട്ടുള്ളത്. ആ വിവരണം ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന 100 ചുവർച്ചിത്രങ്ങളിലൂണ്ടെന്ന് മിശ്ര വിവരിച്ചു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് ഭാവി തലമുറകളെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രശസ്ത കലാകാരനായ വാസുദേവ് ​​കാമത്തിന്‍റെ ഈ സൃഷ്ടിയെന്നും അദ്ദേഹം വിശദീകരിച്ചു. ചുവർ ചിത്രങ്ങളുടെ പൂ‍ർത്തികരണം 2024 ജൂൺ വരെ നീണ്ടേക്കുമെന്നും മിശ്ര കൂട്ടിച്ചേർത്തു.

'മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'; അയോധ്യ വിമാനത്താവളത്തിന് പേരിട്ടു, സർവീസ് നവംബറിൽ

അഭിപ്രായ വ്യത്യാസം പരിഹരിക്കൽ

ഈ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന് വിദഗ്ധർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളായിരുന്നുവെന്ന് നൃപേന്ദ്ര മിശ്ര സത്യസന്ധമായി സമ്മതിച്ചു, "ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം അഭിപ്രായ വ്യത്യാസം പരിഹരിക്കലായിരുന്നെന്നാണ് അദ്ദേഹം വിവരിച്ചത്. സമവായ രൂപീകരണത്തിന്റെയും സുരക്ഷാ പരിഗണനകളുടെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് കമ്മിറ്റികളിലൂടെയും വിദഗ്ധ ശുപാർശകളിലൂടെയും ഭിന്നതകൾ എങ്ങനെ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു. അടിത്തറ നിർമ്മാണത്തിൽ തന്നെ ആദ്യത്തെ അഭിപ്രായ വ്യത്യാസമുണ്ടായെന്നും മിശ്ര കൂട്ടിച്ചേർത്തു.

വൈദ്യുതിയുടെ ലോഡ്

വൈദ്യുതിയുടെ ലോഡ് എത്രയായിരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതും രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ എടുത്തുപറഞ്ഞു. 4000 കെവിക്ക് ഡിജി സെറ്റുകൾ വാങ്ങണമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അത് ആവശ്യമില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അത് ഏകകണ്ഠമായതിനാൽ ആ അഭിപ്രായങ്ങളെ ഞാൻ മാനിച്ചു. പക്ഷേ 750 KV യുടെ ഒരു ഡി ജി സെറ്റും 500 KV യുടെ ഒരു ഡി ജി സെറ്റിലും കൂടുതൽ ഒരിക്കലും വേണ്ടവരില്ലെന്ന് എനിക്ക് അറിയായിരുന്നു. പക്ഷേ ഇത് പോലെ ഒരു ക്ഷേത്രത്തിൽ വൈദ്യുതി തകരാറുണ്ടായാൽ അതിന്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയാം, ആ ഭാരം എന്റെ ചുമലിൽ എനിക്ക് ഒറ്റയ്ക്ക് വഹിക്കാനാകില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം