ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അക്കൗണ്ടിൽ തിരിമറി. വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തു. ട്രസ്റ്റ് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തട്ടിപ്പിന് പിന്നിൽ ആരെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത്.