Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാന്‍ ശ്രമം; മുഖ്യമന്ത്രിപദം വിഭജിച്ച് നല്‍കാമെന്ന് നിര്‍ദ്ദേശം

മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല

Ramdas Athawale met shiv sena leader
Author
mumbai, First Published Nov 18, 2019, 6:18 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ഇടഞ്ഞ്നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എന്‍ഡിഎ ഘടകക്ഷിയായ ആര്‍പിഐ. മൂന്ന് വർഷം ബിജെപിക്കും രണ്ട് വർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിച്ച് നൽകാമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തെവാല ശിവസേന നേതാവ് സഞ്ജയ് റാവത്തുമായി കൂടിക്കാഴ്‍ച നടത്തി. ബിജെപിക്ക് സമ്മതമാണെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്ന് സഞ്ജയ്‌ റാവത്ത് മറുപടി നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപിയുമായും വിഷയം ചർച്ച ചെയ്യുമെന്നും അത്തെവാല പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ്‍ച നടന്നു. സേനയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ട പൊതു മിനിമം പരിപാടിയുടെ കരട് മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒരുമിച്ചിരുന്ന് തയാറാക്കിയിരുന്നു. മന്ത്രി സ്ഥാനങ്ങൾ എങ്ങനെ വിഭജിക്കണം എന്ന് വരെ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ കൂടിയാലോചനകള്‍ക്കായി ശരത് പവാര്‍ എത്തിയത്. സോണിയ ഗാന്ധിയും ശരത് പവാറും തമ്മിലുള്ള കൂടിക്കാഴ‍ചയ്ക്ക് പിന്നാലെ നിര്‍ണ്ണായകമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios