വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജര്‍ ആശിഷ് രഞ്ചന്‍ ആണ് ആത്മഹത്യ ചെയ്തത്. ചന്ദിഖോലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയാണ് ആശിഷ് രഞ്ചന്‍. അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു ആശിഷ്. അതിനുശേഷം ഭുവനേശ്വറിലെത്തി ഭാര്യയെയും കണ്ടു. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറാണ് ഭാര്യ. 12ാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസിസ് ഹോട്ടലില്‍ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴാണ് ആശിഷ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
