ദില്ലി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഐസൊലേഷനില്‍ ജോലി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. റിസർവ് ബാങ്ക് പ്രവർത്തനം സാധാരണഗതിയിൽ തുടരും.  ഉദ്യോഗസ്ഥരുമായി ഫോൺബന്ധങ്ങൾ തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു