Asianet News MalayalamAsianet News Malayalam

ദില്ലിയിലിറക്കാൻ അനുവദിക്കാത്ത ഫ്ലോട്ട്, ചെന്നൈയിലിറക്കി കയ്യടി നേടി സ്റ്റാലിൻ; തമിഴകത്താകെ പ്രദർശനം

ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം പ്രമുഖർപങ്കെടുത്തു

Rejected by Centre for Republic Day Parade, Tamil Nadu Showcase Their Tableaus
Author
Chennai, First Published Jan 26, 2022, 5:06 PM IST

ചെന്നൈ: ദില്ലിയിലെ റിപ്പബ്ലിക് ദിന (Republic Day) പരേഡിൽ പ്രദർശാനുമതി നിഷേധിച്ച ഫ്ലോട്ട് തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തമിഴ്നാട് എന്ന വിഷയത്തെ അധികരിച്ച് മറ്റ്മൂന്ന് ഫ്ലോട്ടുകൾ കൂടി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.

തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലും വരും ദിവസങ്ങളിൽ ഈ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാലിൻ സർക്കാരിന്‍റെ തീരുമാനം. ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം (MK Stalin) പ്രമുഖർപങ്കെടുത്തു. കൊവിഡ് വ്യാപനം കാരണം പൊതുജനങ്ങൾക്ക് പരേഡ്ഗ്രൗണ്ടിൽ പ്രവേശനം ഇല്ലായിരുന്നു. ഏഴായിരത്തോളം പൊലീസുകാരെയാണ് റിപ്പബ്ലിക് ദിന സുരക്ഷക്കായി ചെന്നൈയിൽവിന്ന്യസിച്ചിരുന്നത്.

 

 

റിപ്പബ്ലിക്ക് ദിന പരേഡ് നിശ്ചല ദൃശ്യം, ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രം 

Follow Us:
Download App:
  • android
  • ios