Asianet News MalayalamAsianet News Malayalam

എന്‍എസ്‍ജി വേണ്ട; സുരക്ഷയ്ക്ക് സിആര്‍പിഎഫ് മതിയെന്ന് അമിത് ഷാ- റിപ്പോര്‍ട്ട്

നിലവിലെ രീതി പ്രകാരം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ് അദ്ദേഹത്തിന് നല്‍കേണ്ടത്.

report says that amit shah denied nsg protection and will continue with crpf
Author
New Delhi, First Published Sep 17, 2019, 1:34 PM IST

ദില്ലി: ദേശീയ സുരക്ഷാ ഏജന്‍സിയുടെ കാവല്‍ വേണ്ടെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫ് തന്നെ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇന്‍റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എംഎച്ച്എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് അമിത് ഷാ.

നിലവിലെ രീതി പ്രകാരം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. അമിത് ഷായ്ക്ക് മുമ്പ്  രാജ്നാഥ് സിങ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവ്‍രാജ് സിങ് ചൗഹാന്‍ എന്നിവര്‍ക്ക് എന്‍എസ്ജി സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ അമിത് ഷാ ഇത് നിരസിച്ചതായാണ് വിവരം. അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ ഉള്‍പ്പെടുന്ന 100 പാരമിലിറ്ററി കമാന്‍ഡോകളുടെ സംരക്ഷണമാണ് അമിത് ഷായ്ക്ക് നിലവില്‍ ഓഫീസിലും വസതിയിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഷായുടെ വസതിയുടെ പുറത്ത് ദില്ലി പൊലീസിന്‍റെ കാവലുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന പപരിപാടികളുടെ സുരക്ഷാ ചുമതല ലോക്കല്‍ പൊലീസിനാണ്.  
 

Follow Us:
Download App:
  • android
  • ios