വ്യാപാരത്തിന്‍റെ പേരിൽ പാകിസ്ഥാൻ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറൻസി വിതരണം എന്നിവ നടത്തുന്നെന്ന റിപ്പോർട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം. 

ശ്രീനഗ‍ർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിന് നാളെ മുതൽ വിലക്കേർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് വ്യാപാരത്തിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. 

വ്യാപാരത്തിന്‍റെ പേരിൽ പാകിസ്ഥാൻ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറൻസി വിതരണം എന്നിവ നടത്തുന്നെന്ന റിപ്പോർട്ടുകളാണ് വിലക്കിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം.