Asianet News MalayalamAsianet News Malayalam

ബാബറി കേസ് വിധിപറഞ്ഞ ജഡ്ജിക്ക് യു.പി ഉപലോകയുക്തയായി നിയമനം

2020 സെപ്തംബര്‍ 30ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ വിധി പുറപ്പെടുവിച്ചത് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവാണ്. 

Retired Judge Who Gave Babri Case Verdict Made Deputy Lokayukta In UP
Author
Lucknow, First Published Apr 13, 2021, 2:23 PM IST

ലഖ്നൌ: വിരമിച്ച സ്പെഷ്യല്‍ സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് ഉപ ലോകയുക്തയായി നിയമിച്ചു. കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഇത് സംബന്ധിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.

2020 സെപ്തംബര്‍ 30ന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ വിധി പുറപ്പെടുവിച്ചത് സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവാണ്. 1992 ഡിസംബര്‍ 6നാണ് ബാബറി മസ്ജിദ് തകര്‍ത്തത്.

ഉത്തര്‍പ്രദേശ് ലോകയുക്ത സഞ്ജയ് മിശ്രയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുരേന്ദ്ര കുമാര്‍ യാദവ് ഉത്തര്‍പ്രദേശ് ഉപ ലോകായുക്തയായി സ്ഥാനമേറ്റെടുത്തത്. ഒരു മുഖ്യ ലോകയുക്തയും, മൂന്ന് ഉപ ലോകായുക്തമാരും അടങ്ങുന്ന ജുഡീഷ്യല്‍ ബോഡിയാണ് ഉത്തര്‍പ്രദേശിലെ ലോകയുക്ത സംവിധാനം. ദിനേശ് കുമാര്‍ സിംഗ്, ശംഭു സിംഗ് യാദവ് എന്നിവരാണ് ഉത്തര്‍പ്രദേശിലെ മറ്റ് ഉപലോകായുക്തമാര്‍.

Follow Us:
Download App:
  • android
  • ios