പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പാ‍ർട്ടിക്ക് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന വിലയിരുത്തലിൽ ആ‍ർജെഡി. 

കോൺ​ഗ്രസ് ആത്മാ‍ർത്ഥമായി പ്രവ‍ർത്തിച്ചില്ലെന്നും പാർട്ടിക്ക് ബിഹാറിൽ ശക്തമായ അടിത്തറയുണ്ടെന്ന കോൺ​ഗ്രസിൻ്റെ അവകാശവാദത്തിന് ആ‍ർജെഡി നേതൃത്വം വഴങ്ങിയത് യോ​ഗത്തിന് തിരിച്ചടിയായെന്നും അവലോകനത്തിൽ അഭിപ്രായമുയ‍ർന്നു. അസദുദ്ദീൻ ഒവൈസിയുടെ നീക്കം മുൻകൂട്ടി മനസിലാക്കാനായില്ലെന്നും യോ​ഗത്തിൽ വിലയിരുത്തലുണ്ടായി.