കിണറിന്‍റെ പടവിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ വീണതാകമെന്നാണ് പൊലീസിന്‍റെ നിഗമ

മലപ്പുറം: മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.എരഞ്ഞി മങ്ങാട് സ്വദേശി ഷിബു (42)ആണ് മരിച്ചത്. കിണറിന്‍റെ പടവിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ വീണതാകമെന്നാണ് പൊലീസിന്‍റെ നിഗമനം. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates