Asianet News MalayalamAsianet News Malayalam

'മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകം'; തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് ആര്‍എസ്എസ്

സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാണെന്നും കേന്ദ്രസർക്കാരാണ് അടിയന്തര നടപടികൾ എടുക്കേണ്ടതെന്നും ആർഎസ്എസ് ജോയിൻ ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ കൂട്ടിച്ചേര്‍ത്തു.

rss leader mohan bhagwat about manipur violence nbu
Author
First Published Sep 16, 2023, 10:34 PM IST

മുംബൈ: മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകമെന്ന് ആർഎസ്എസ്. തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ആർഎസ്എസ് നേതൃത്വം പറഞ്ഞു. സംസ്ഥാനത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാണെന്നും കേന്ദ്രസർക്കാരാണ് അടിയന്തര നടപടികൾ എടുക്കേണ്ടതെന്നും ആർഎസ്എസ് ജോയിൻ ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ കൂട്ടിച്ചേര്‍ത്തു. പൂനെയിൽ മൂന്ന് ദിവസമായി ചേരുന്ന ആർഎസ്എസ് വാർഷിക കോർഡിനേഷൻ കമ്മറ്റിക്ക് ശേഷമായിരുന്നു പ്രതികരണം.

മറാത്ത സംവരണ പ്രക്ഷോഭത്തെ കുറിച്ചും ആർഎസ്എസ് പരോക്ഷമായി വിമർശിച്ചു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ട് വരാനാണ് സംവരണമെന്നും ഇപ്പോഴത്തെ ആവശ്യങ്ങൾ പലതും രാഷ്ട്രീയ താത്പര്യം ആണെന്നുമായിരുന്നു പ്രതികരണം. രാജ്യത്തിൻ്റെ പേര് ഭാരതം എന്ന് തന്നെയാണെന്നും അത് അങ്ങനെ തന്നെയായിരിക്കണമെന്നും ആർഎസ്എസ് പ്രതികരിച്ചു. ഭാരതമെന്നാണ് പുരാതന കാലം മുതലുള്ള പേര്. സനാതന ധർമ്മം ഒരു മതമല്ല. അതൊരു ആത്മീയ ജനാധിപത്യമാണ്. പ്രസ്താവന നടത്തുന്നവർ സനാതന ധർമ്മത്തെക്കുറിച്ച് പഠിക്കണമെന്നും ആർഎസ്എസ് അഭിപ്രായപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios