Asianet News MalayalamAsianet News Malayalam

എര്‍ദോഗാന്റെ ഭാര്യയുമായി കൂടിക്കാഴ്ച; ആമിര്‍ ഖാനെതിരെ ആര്‍എസ്എസ് മുഖപത്രം

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ചൈനയില്‍ വിജയിക്കുന്നത്.
 

RSS Mouthpiece criticise  Aamir Khan
Author
New Delhi, First Published Aug 25, 2020, 4:53 PM IST

ദില്ലി: തുര്‍ക്കി പ്രസിഡന്റെ എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാനുമായി ആമിര്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുകയും ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകുന്നതിനെയും വിമര്‍ശിച്ച് ആര്‍എസ്എസ്. സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യയിലാണ് ആമിര്‍ ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഡ്രാഗണ്‍സ് ഫേവറിറ്റ് ഖാന്‍(വ്യാളികളുടെ പ്രിയപ്പെട്ട ഖാന്‍) എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 

സ്വാതന്ത്ര്യ സമരത്തിന് ശേഷവും മുമ്പും ദേശസ്‌നേഹ സിനിമകള്‍ ഉണ്ടായിരുന്നു. പക്ഷേ പിന്നീട് പാശ്ചാത്യ ലോകത്തിന്റെ സ്വാധീനത്തിലായി ഇന്ത്യന്‍ സിനിമ. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉറി-ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മണികര്‍ണിക പോലുള്ള കൂടുതല്‍ രാജ്യസ്‌നേഹ സിനിമകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, ചില നടന്മാര്‍ സ്വന്തം രാജ്യത്തേക്കാള്‍ ചൈന, തുര്‍ക്കി പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങളെയാണ് ഇഷ്ടപ്പെടുന്നത്-ലേഖനത്തില്‍ പറയുന്നു. 

എര്‍ദോഗാന്റെ ഭാര്യയുമൊത്ത് ഫോട്ടോയെടുക്കുന്നത് ബ്രാന്‍ഡ് അംബാസഡറാകാന്‍ വേണ്ടിയാണെന്നും ലേഖനം ആരോപിക്കുന്നു. ആമിറിന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ തുര്‍ക്കിയില്‍ ചിത്രീകരിക്കാനുള്ള തീരുമാനത്തെയും ആര്‍എസ്എസ് വിമര്‍ശിച്ചു.

മതേതരവാദിയാണെങ്കില്‍ എന്തിനാണ് തുര്‍ക്കിയില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തത്. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിക്കുന്നതില്‍ എന്റെ ഭാര്യ ഭയപ്പെടുന്നുവെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ജനം മറന്നിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് തുര്‍ക്കിയെപ്പോലെ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതും സോഷ്യല്‍മീഡിയയെ നിരീക്ഷിക്കുന്നതുമായ രാജ്യത്തിന് വിധേയപ്പെട്ട് നില്‍ക്കുന്നു.

ആമിറിന്റെ സിനിമകള്‍ മാത്രമാണ് ചൈനയില്‍ വിജയിക്കുന്നത്. ദംഗല്‍ ചൈനയില്‍ വിജയമായപ്പോള്‍ സല്‍മാന്‍ ഖാന്റെ സുല്‍ത്താന് പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ചൈനയില്‍ വിജയിക്കുന്നത്. സുരക്ഷാ ചട്ടങ്ങളുടെ നോട്ടപ്പിശകാണിത്. അതിര്‍ത്തി തര്‍ക്കവും ചൈനയിലെ ആമിര്‍ ഖാന്റെ ജനപ്രീതിയും തമ്മില്‍ ബന്ധമുണ്ടെന്നും ആര്‍എസ്എസ് ആരോപിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് ആമിര്‍ ഖാനുമൊത്തുള്ള ചിത്രം എര്‍ദോഗാന്റെ ഭാര്യ എമിനെ എര്‍ദോഗാന്‍ ട്വീറ്റ് ചെയ്തത്. തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് പാണ്ഡയും ആമിര്‍ ഖാന്റെ സന്ദര്‍ശനത്തെ പുകഴ്ത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios