Asianet News MalayalamAsianet News Malayalam

ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

  • സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയം
  • കൂടുതൽ  വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ
Sabarimala airport kerala government chief minister pinarayi vijayan kial anniversary
Author
Kannur Airport, First Published Dec 9, 2019, 11:46 AM IST

കണ്ണൂർ: ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം കൊണ്ടുണ്ടായ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

"സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയം. കൂടുതൽ  വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ്. നിർഭാഗ്യവശാൽ അനുമതി ലഭിച്ചില്ല."

"എന്നാൽ കണ്ണൂർ എയർപോർട്ട് അതിവേഗത്തിൽ ലാഭകരമാകുമെന്നതിൽ ആർക്കും ഒരു സംശയവും വേണ്ട." കിയാലിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios