ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കു 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. അനധികൃത മണൽ ഖനനത്തെക്കുറിച്ച് അന്വേഷിക്കൻ കോൺസ്റ്റബിൾമാർക്കൊപ്പം എത്തിയ മഹേന്ദ്രയെ ഇവർ ആക്രമിക്കുകയായിരുന്നു.

ഭോപ്പാൽ: മധ്യപ്രേദശിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ മണൽമാഫിയ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ട്രക്ക് സുരേന്ദ്ര സിങ് ഉടമ ഒളിവിലാണെന്നും ഇയാൾ തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി ഡി.സി.സാഗർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്കു 30,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. അനധികൃത മണൽ ഖനനത്തെക്കുറിച്ച് അന്വേഷിക്കൻ കോൺസ്റ്റബിൾമാർക്കൊപ്പം എത്തിയ മഹേന്ദ്രയെ ഇവർ ആക്രമിക്കുകയായിരുന്നു. രണ്ട് കോൺസ്റ്റബിൾമാരുടെ കൂടെയാണു മഹേന്ദ്ര ബാഗ്രി സ്ഥലത്ത് എത്തിയത്. വേഗത്തിലെത്തിയ ട്രാക്ടറിനെ തടയാൻ ശ്രമിക്കവെ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി.

സംഭവസ്ഥലത്തു വച്ചുതന്നെ മഹേന്ദ്ര മരിച്ചു. ഷെദോളിലെ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മണൽക്കടത്ത് തടയാൻ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു.