പൈതൃക പട്ടികയിൽ ഇടം പിടിച്ച് ശാന്തിനികേതനും; പ്രഖ്യാപിച്ച് യുനെസ്കോ
ഇതോടെ ഇന്ത്യയിൽ നിന്ന് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയർന്നു.

ദില്ലി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ശാന്തി നികേതനും. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് യുനെസ്കോ ഇക്കാര്യം പ്രഖ്യാപിച്ചത്. ദീർഘനാളായുള്ള ഇന്ത്യയുടെ ആവശ്യമായിരുന്നു പൈതൃക പട്ടികയിലേക്ക് ശാന്തിനികേതനെ ഉൾപ്പെടുത്തുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇടങ്ങളുടെ എണ്ണം 41 ആയി ഉയർന്നു. 1901ൽ നോബൽ ജേതാവ് രവീന്ദ്രനാഥ ടാഗോറാണ് കൽക്കത്തയിൽ ശാന്തിനികേതൻ സ്ഥാപിച്ചത്.