ദില്ലി: അയോധ്യ കേസിൽ മധ്യസ്ഥസംഘത്തിന്‍റെ ഇടക്കാല റിപ്പോർട്ട് സമ‍ർപ്പിക്കണമെന്ന് സുപ്രീകോടതി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. അയോധ്യ പ്രശ്നപരിഹാരത്തിനായി മൂന്നംഗ സംഘത്തെ നേരത്തെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.  ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും കേസില്‍ അന്തിമവാദം സുപ്രീം കോടതി കേള്‍ക്കുക.