Asianet News MalayalamAsianet News Malayalam

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊവിഡ്; ആര്‍ക്കും കൊവിഡ് വരാം ശ്രദ്ധിക്കണമെന്ന് ഝാ

കൊവിഡ് വ്യാപനത്തിന്‍റെ ഗുരുതര സ്ഥിതിയെ ചെറുതായി കാണരുത്. ആര്‍ക്കും കൊവിഡ് വരാം. എല്ലാവരും ശ്രദ്ധിക്കണമെന്നാണ് സഞ്ജയ് ഝാ 

Senior Congress leader Sanjay Jha has tested positive for novel coronavirus disease
Author
Mumbai, First Published May 22, 2020, 6:13 PM IST

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 ലക്ഷണങ്ങള്‍ ഒന്നും ഇതുവരെ പ്രകടമാക്കാത്ത സഞ്ജയ് ഝാ മുംബൈയിലെ വീട്ടില്‍ ഐസൊലേഷനിലാണുള്ളത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഝാ തന്നെയാണ് ട്വീറ്റ് ചെയ്തത്. 

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. അടുത്ത 12 ദിവസം ക്വാറന്‍റീനില്‍ പ്രവേശിക്കുകയാണ്. കൊവിഡ് വ്യാപനത്തിന്‍റെ ഗുരുതര സ്ഥിതിയെ ചെറുതായി കാണരുത്. ആര്‍ക്കും കൊവിഡ് വരാം. എല്ലാവരും ശ്രദ്ധിക്കണമെന്നാണ് സഞ്ജയ് ഝാ ട്വീറ്റില്‍ വിശദമാക്കുന്നത്. പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടേയെന്ന് രാഷ്ട്രീയ ഭേദമില്ലാതെ നിരവധിപ്പേരാണ് ഝായുടെ ട്വീറ്റിനോട് പ്രതികരിക്കുന്നത്. പെട്ടന്ന് തന്നെ സുഖം പ്രാപിക്കട്ടേയെന്നും എന്ത് സഹായത്തിന് വേണ്ടിയും തന്നെ വിളിക്കാമെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു. 

ഝാ താമസിക്കുന്ന മുൈയുടെ മേഖലയില്‍ നിരവധിപ്പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാമാരി ഏറ്റവുമധികം വലച്ചിട്ടുള്ള അന്ത്യിലെ മെട്രോ കൂടിയാണ് മുംബൈ. വ്യാഴാഴ്ചത്തെ കണ്ക്കുകള്‍ അനുസരിച്ച് 25317 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം താരതമ്യേന ഈ ദിവസങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയവരില്‍ 46 ശതമാനവും സ്ത്രീകളാണെന്നും ബിഎംസി വ്യാഴാഴ്ച വിശദമാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios