Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ്റെ ഇന്ത്യയിലെ വിതരണം വലിയ വെല്ലുവിളിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

വാക്സിൻ നിർമ്മാണത്തിലേയും വിതരണത്തിലെയും വെല്ലുവിളികൾ ചൂണ്ടിക്കാട്ടുകയാണ് സീറം ഇന്ററ്റ്യൂട്ട് ഓഫ്ഇന്ത്യ സിഇഒ അദർ പൂനാവാല. 

serum institute CEO about covid vaccine usage in india
Author
Delhi, First Published Sep 27, 2020, 7:28 AM IST

ദില്ലി: വാകിസിൻ നിർമ്മാണത്തിനും വിതരണത്തിനും ഭീമമായ ചെലവ് വേണ്ടിവരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല. അടുത്ത വർഷത്തേക്ക് കേന്ദ്രസർക്കാരിന്‍റെ കയ്യിൽ എൺപതിനായിരം കോടി രൂപയുണ്ടാകുമോ എന്നാണ് ട്വിറ്ററിലൂടെയുള്ള ചോദ്യം. കൊവിഡ് ഷീൽഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.

വാക്സിൻ നിർമ്മാണത്തിലേയും വിതരണത്തിലെയും വെല്ലുവിളികൾ ചൂണ്ടിക്കാട്ടുകയാണ് സീറം ഇന്ററ്റ്യൂട്ട് ഓഫ്ഇന്ത്യ സിഇഒ അദർ പൂനാവാല. ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മേധാവി വാക്സിൻ നിർമ്മാണത്തിന് വേണ്ടി വരുന്ന ചെലവിനെക്കുറിച്ചാണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പൂനാവാലയുടെ ചോദ്യം.

അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്‌സിന്‍ വാങ്ങുന്നതിനും രാജ്യത്തെല്ലാവർക്കും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക ഇതാണ്. നമ്മൾ പരിഹരിക്കേണ്ട അടുത്ത വെല്ലുവിളി ഇതാണ് പൂനാവാല ട്വീറ്റ് ചെയ്തു.

വാക്സിൻ നിർമ്മാണത്തിനായി കൃത്യമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്നും പൂനാവാല മറ്റൊരു ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടുന്നു ഓക്‌സഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡിന്റെ രാജ്യത്തെ മൂന്നാംഘട്ട പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Follow Us:
Download App:
  • android
  • ios