Asianet News MalayalamAsianet News Malayalam

മുസ്ലീങ്ങള്‍ക്ക് നിരവധി രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഒറ്റയൊന്നുപോലുമില്ല; പൗരത്വ ഭേദഗതി നിയമത്തില്‍ നിതിന്‍ ഗഡ്കരി

മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യവും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ  പോകും ?  ഗഡ്കരിയുടെ ചോദ്യം

Several Countries for Muslims But Not a Single One For Hindus Nitin Gadkari on Citizenship Act Row
Author
Delhi, First Published Dec 18, 2019, 5:11 PM IST

ദില്ലി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുമ്പോള്‍  സര്‍ക്കാരിനെ ന്യായീകരിച്ച് വിചിത്ര വാദവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ലെന്നും എന്നാല്‍ ലോകത്ത് നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെന്നുമായിരുന്നു ഗഡ്കരിയുടെ വാദം. ഒരു ദേശീയ ചാനലില്‍ പിരപാടിയില്‍ പങ്കെടുക്കവെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.

മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരൊറ്റ രാജ്യവും ഹിന്ദുക്കള്‍ക്കായി ഇല്ല. അപ്പോള്‍ ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ  പോകും ? മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്ന നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെന്നും ഗഡ്കരി പറഞ്ഞു. പൗരത്വ ഭേദഗതി നിയനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെയും ഗഡ്കരി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

രാജ്യത്തെ ഒരു മുസ്ലീം പരൗനും ഞങ്ങള്‍ എതിരല്ല. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭയം സൃഷ്ടിക്കുകയാണ്. വിവേചനത്തിന്‍റെ രാഷ്ട്രീയത്തോട് എന്‍ഡിഎ സര്‍ക്കാര്‍ എന്നും എതിരാണ്, അക്കാര്യം താന്‍ ഉറപ്പ് നല്‍കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios