Asianet News MalayalamAsianet News Malayalam

ബിപ്ലബ് കുമാർ ദേബിന് 300 കിലോ മാമ്പഴം സമ്മാനമായി നൽകി ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഷേഖ് ഹസീന മാമ്പഴം അയച്ചിരുന്നു. 2600 കിലോ മാമ്പഴമാണ് ഇരുവ‌ർക്കും ഉപഹാരമായി അയച്ചത്. 
 

Sheikh Hasina presents 300 kg of mangoes to Biplab Kumar Deb
Author
Dhaka, First Published Jul 6, 2021, 2:39 PM IST

ധാക്ക: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് സമ്മാനമായി ഹരിഭംഗ ഇനത്തിൽപ്പെട്ട 300 കിലോ മാമ്പഴം അയച്ച് ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. അ​ഗർത്തലയിലെ ബം​ഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ഷെഖ് ഹസീനയെ പ്രതിനിധീകരിച്ച് ബം​ഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ബിപ്ലബ് ദേബിന് മാമ്പഴം കൈമാറിയത്. 

ത്രിപുര മുഖ്യമന്ത്രിക്ക് ബം​ഗ്ലാദേശ് പ്രധാനമന്ത്രി സമ്മാനമായി അയച്ച 300 കിലോ മാമ്പഴം കൈമാറി. സമ്മാനത്തിന് മുഖ്യമന്ത്രി ഹൃദ്യമായ നന്ദി അറിയിച്ചു. ബം​ഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ട്വീറ്റിൽ കുറിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഷേഖ് ഹസീന മാമ്പഴം അയച്ചിരുന്നു. 2600 കിലോ മാമ്പഴമാണ് ഇരുവ‌ർക്കും ഉപഹാരമായി അയച്ചത്. 

ബംഗ്ലാദേശിലെ രംഗ്പൂര്‍ ജില്ലയിൽ വിളഞ്ഞ ഹരിഭംഗ ഇനത്തിൽപ്പെട്ട മാമ്പഴമാണ് ബെനാപോൾ ചെക്‌പോസ്റ്റ് വഴി ഇന്ത്യയിലെത്തിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായാണ് മാമ്പഴം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രസിഡന്റ് രാംനാഥ് കോവിന്ദിനും ഷേഖ് ഹസീന മാമ്പഴം സമ്മാനമായി നൽകിയിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

Follow Us:
Download App:
  • android
  • ios