പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും ഫലകവും പുരസ്‌കാരമായി ലഭിക്കും. 

ദില്ലി: ഗാന്ധി സമാധാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ പുരസ്‌കാരം അന്തരിച്ച മുന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന് ലഭിച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനാണ് 2020 ലെ ഗാന്ധി സമാധാന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു കോടി രൂപയും ഫലകവും പുരസ്‌കാരമായി ലഭിക്കും. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് സന്ദര്‍ശിക്കാനിരിക്കെയാണ് മുജിബുര്‍ റഹ്മാന്‍ പുരസ്‌കാരം ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred