Asianet News MalayalamAsianet News Malayalam

സിബിഐ തലപ്പത്ത് ആരെത്തും; ബെഹ്റ ഇല്ല, ചുരുക്ക പട്ടികയായി, പ്രതിഷേധിച്ച് കോൺഗ്രസ്

ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്

Short list For Next CBI Chief As PM-Led Panel Meets, Congress Protests
Author
New Delhi, First Published May 25, 2021, 12:22 AM IST

ദില്ലി: സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നൽകി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ചൻ ചൗധരി എന്നിവർ ഉൾപ്പെട്ട സമിതിയാണ് യോഗം ചേർന്നത്. കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയക്കം പന്ത്രണ്ടു പേർ ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാൽ മൂന്നംഗ പട്ടികയിലേക്ക് ചുരുങ്ങിയപ്പോൾ ബെഹ്റയ്ക്ക് ഇടംകിട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്.

അതേസമയം പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്. അധികം വൈകാതെ തന്നെ സിബിഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആർ കെ ശുക്ല വിരമിച്ചതോടെയാണ് തലപ്പത്ത് പുതിയെ ആളെത്തുന്നത്. നിലവിൽ അഡിഷണൽ ഡയറക്ടറായ പ്രവീൺ സിൻഹയാണ് ചുമതല വഹിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios