Asianet News MalayalamAsianet News Malayalam

എസ് ഐ തുണയായി; വീട്ടുകാരുമായി പിണങ്ങി നാടുവിട്ട പീറ്റര്‍ വീടണഞ്ഞു

പുറക്കാട് മാര്‍സ്ലീവ പള്ളിയങ്കണത്തില്‍ പീറ്റര്‍ ക്ഷീണിതനായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയധികൃതര്‍ വിവരം അമ്പലപ്പുഴ പൊലീസില്‍ അറിയിക്കുകയായിരുന്നു.
 

SI Martin helps 20 year old man to reach home
Author
Alappuzha, First Published Jul 28, 2021, 12:07 PM IST

അമ്പലപ്പുഴ: പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്റെ ഇടപെടല്‍ മൂലം വീടുവിട്ട 20കാരന്‍ പീറ്റര്‍ വീടണഞ്ഞു. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് തോപ്പുംപടി അഴീക്കകത്ത് സേവ്യറിന്റെ മകന്‍ പീറ്റര്‍ പുറക്കാടെത്തിയത്. പുറക്കാട് മാര്‍സ്ലീവ പള്ളിയങ്കണത്തില്‍ പീറ്റര്‍ ക്ഷീണിതനായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയധികൃതര്‍ വിവരം അമ്പലപ്പുഴ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എസ്‌ഐ മാര്‍ട്ടിന്‍, പൊലീസുകാരായ ദിലീഷ്, റോബിന്‍ എന്നിവര്‍ ഇവിടെയെത്തി പീറ്ററില്‍ നിന്ന് വിവരങ്ങള്‍ തേടി. പിന്നീട് തോപ്പുംപടിയിലെ കൗണ്‍സിലറുമായും എസ്‌ഐ  ഫോണില്‍ ബന്ധപ്പെട്ടു. ഇതിനു ശേഷം അവശനായ പീറ്ററിന് എസ്‌ഐ ഭക്ഷണം വാങ്ങി നല്‍കി. പിന്നീട് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ പീറ്ററിനെ നാട്ടിലേക്ക് യാത്രയാക്കി.

തോപ്പുംപടി വരെയുള്ള ബസ് ടിക്കറ്റിനുള്ള തുക കണ്ടക്ടറെ ഏല്‍പ്പിച്ച എസ്‌ഐ മാര്‍ട്ടിന്‍ തോപ്പുംപടിയില്‍ നിന്ന് പീറ്ററിന് വീട്ടിലെത്താന്‍ സ്വകാര്യ ബസ് ടിക്കറ്റിനുള്ള പണവും നല്‍കിയാണ് യാത്രയാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios