ദില്ലി: സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് വീണ് ഇന്ത്യൻ സൈനികരടക്കം അപകടത്തിൽ പെട്ട സംഭവത്തിൽ ആറ് പേർ മരിച്ചതായി വിവരം. എട്ടംഗ പട്രോളിംഗ് സംഘമാണ് ഇന്ന് അപകടത്തിൽ പെട്ടത്. ഇവരിൽ നാല് സൈനികരടക്കം ആറ് പേർ മരിച്ചെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ വിവരം. 

വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോ‌ർട്ട്, സൈന്യം രക്ഷാപ്രവ‌ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവർ ആരൊക്കെയെന്നോ, ആരൊക്കെ മരിച്ചുവെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.