Asianet News MalayalamAsianet News Malayalam

'കര്‍ഷക വിലാപം കേന്ദ്രം കേള്‍ക്കുന്നില്ല'; ആത്മഹത്യാകുറിപ്പ് എഴുതി മത നേതാവിന്‍റെ ആത്മഹത്യ

കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഇരുപത്തിയൊന്നാം ദിവസം പിന്നിടുകയാണ്. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാരുള്ളത്. 

Sikh Priest committed suicide by writing letter
Author
Delhi, First Published Dec 16, 2020, 11:12 PM IST

ദില്ലി: കർഷക പ്രതിഷേധം തുടരവേ സിംഘു അതിർത്തിയിൽ മത നേതാവ് ആത്മഹത്യ ചെയ്തു. 65 കാരനായ സന്ത് ബാബ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. "കര്‍ഷകരോട് സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. അനീതി ചെയ്യുന്നത് തെറ്റാണ്, അതേസമയം അനീതി അനുവദിക്കുന്നതും തെറ്റാണ്. കര്‍ഷകരെ പിന്തുണച്ച് ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി". ഞാന്‍ എന്‍റെ ജീവിതം തൃജിക്കുകയാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. 

കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഇരുപത്തിയൊന്നാം ദിവസം പിന്നിടുകയാണ്. നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാരുള്ളത്. നിയമങ്ങൾ അംഗീകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാനായി കര്‍ഷക സംഘടനകളെ കൂടി ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും.

 

Follow Us:
Download App:
  • android
  • ios