ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഎം, സിപിഐ(എംഎല്‍), സിപിഐ എന്നീ പാര്‍ട്ടികളാണ് മത്സരിച്ചത്. സിപിഎം രണ്ട് സീറ്റില്‍ വിജയിച്ചു. സിപിഐ(എംഎല്‍) 11 സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്. മികച്ച പ്രകടനമാണ് ഇടതുകക്ഷികള്‍ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.