പാറ്റ്ന: അമിതഭാരവുമായി പോകുകയായിരുന്ന ട്രാക്ടര്‍ മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. റോഡിന്‍റെ ഒരു വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. 

മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 

10 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കുഴിയില്‍ വീണതോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.