Asianet News MalayalamAsianet News Malayalam

ആറ് ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടിലെത്തിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം

six Lashkar-e-Taiba terrorists enter in thamizhnadu: intelligence report
Author
Coimbatore, First Published Aug 23, 2019, 10:28 AM IST

കോയമ്പത്തൂര്‍: ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം.  

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍  ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായി ചെന്നൈ പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios