ലോക കെംപോ ചാമ്പ്യൻഷിപ്പിൽ മകൻ വെങ്കല മെഡൽ നേടിയതിനു പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം സോര്‍ സ്വന്തമാക്കിയിരിക്കുന്നത്
ദില്ലി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകന്‍. ഇന്ന് പരീക്ഷാഫലം വന്നപ്പോള്‍ 91 ശതമാനം മാര്‍ക്ക് നേടിയാണ് സ്മൃതി ഇറാനിയുടെ മകന്‍ സോര്‍ വിജയം നേടിയത്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് മകന്‍റെ വിജയം അറിയിച്ചത്.
എക്കണോണിക്സില്‍ 94 ശതമാനം മാര്‍ക്ക് നേടിയതില്‍ കൂടുതല്‍ സന്തോഷമെന്നും അവര്‍ കുറിച്ചു. ലോക കെംപോ ചാമ്പ്യൻഷിപ്പിൽ മകൻ വെങ്കല മെഡൽ നേടിയതിനു പിന്നാലെയാണ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം സോര്‍ സ്വന്തമാക്കിയിരിക്കുന്നത്.
മകന്റെ പൊങ്ങച്ചം പറയുന്ന അമ്മയായിരിക്കും ഇന്ന് താനെന്നും അതിനാൽ തന്നോട് ക്ഷമിക്കണമെന്നും സ്മൃതി ട്വീറ്റ് ചെയ്തിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ മകനും മികച്ച വിജയമാണ് പ്ലസ് ടൂ പരീക്ഷയില്‍ നേടിയത്.
96.4 ശതമാനം മാര്‍ക്കാണ് കേജ്‍രിവാളിന്‍റെ മകന്‍ പുല്‍കിത് കേജ്‍രിവാള്‍ നേടിയത്. 99.8 ശതമാനം നേടി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹാന്‍സിക ശുക്ലയും കരീഷ്മ അറോറയുമാണ് സിബിഎസ്ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്.
