'രണ്ട് ഇന്ത്യയാണുള്ളത്. ഒന്ന് വീട്ടിലിരുന്ന് യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താന്‍ പ്രയാസപ്പെടുന്നു, അവര്‍ അതിജീവനത്തിനായി പോരാടുന്നു'.

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യയില്‍ ഒരു വിഭാഗം വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോള്‍ മറു വിഭാഗം അതിജീവനത്തിനായി പോരാടുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'രണ്ട് ഇന്ത്യയാണുള്ളത്. ഒന്ന് വീട്ടിലിരുന്ന് യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്താക്ഷരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താന്‍ പ്രയാസപ്പെടുന്നു, അവര്‍ അതിജീവനത്തിനായി പോരാടുന്നു, ഭക്ഷണമില്ലാതെ, തലചായ്ക്കാനിടമില്ലാതെ, സഹായമില്ലാതെ'- കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. 

Scroll to load tweet…

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക