സ്പീക്കിങ് ഫോർ ഇന്ത്യ എന്ന പേരിൽ സീരീസ് .ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സംസാരിക്കും

ചെന്നൈ: പോഡ്കാസ്റ്റ് പരമ്പരയുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ രംഗത്ത്. 'സ്പീക്കിങ് ഫോർ ഇന്ത്യ' എന്ന പേരിലാണ് സീരീസ്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപി ഭരണത്തിന് അവസാനം കുറിക്കുന്നതിനെക്കുറിച്ചു സീരീസില്‍ സംസാരിക്കും. പ്രോമോ വീഡിയോ സ്റ്റാലിൻ പുറത്തുവിട്ടു. 'ഇന്ത്യക്ക് വേണ്ടി തെക്കിന്‍റെ ശബ്ദം' എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്.

'എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരട്ടെ'; ഓണാശംസകളുമായി എംകെ സ്റ്റാലിന്‍

മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ മൂന്നാമത്തെ യോഗത്തിന് ഇന്ന് തുടക്കം. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആരരയോടെ അനൗദ്യോഗിക കൂടിക്കാഴ്ചകൾക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം. വിവിധ കമ്മറ്റികളുടെ പ്രഖ്യാപനവും ഉണ്ടാവും. ഇന്നലെ മുംബൈയിലെത്തിയ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഉദ്ദവ് താക്കറെയെയും ബോളിവുഡ് നടൻ അമിതാഭ് ബച്ചനെയും കണ്ട് രക്ഷാ ബന്ധൻ ആശംസകൾ നേർന്നു

'നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടും', ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ