അന്യ സംസ്ഥന ലോട്ടറിയെ നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കാനാണ് 2018 ല്‍ കൊണ്ടു വന്ന നിയമഭേദഗതിയെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ദില്ലി: അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍. കേരള ലോട്ടറി നിയന്ത്രണഭേദഗതിയെ ചോദ്യം ചെയ്ത് നാഗാലാന്‍ഡ് സമര്‍പ്പിച്ച കേസിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അന്യ സംസ്ഥന ലോട്ടറിയെ നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കാനാണ് 2018 ല്‍ കൊണ്ടു വന്ന നിയമഭേദഗതിയെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പക്കലില്‍ നിന്ന് രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രനിയമങ്ങള്‍ അനുസരിച്ചായിരുന്നു നിയമഭേദഗതിയെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശിയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
Kerala Lottery: ഡിസംബറിലെ ആദ്യ ഭാഗ്യശാലി ആര് ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
