ഭോപ്പാല്‍: മധ്യപ്രദേശിലെ സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോഷംഗബാദ് ജില്ലിയിലെ അംരായ് ഗ്രാമത്തിലെ  സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയാകാമെന്ന നിഗമനത്തില്‍ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. മൂന്ന് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളാണ് സുക്താബാസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് സ്കൂളില്‍ ഭക്ഷണം പാകം ചെയ്ത പാചകക്കാരന്‍റെയും സഹായിയുടെയും ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു.