ദില്ലി: അയോധ്യ കേസിൽ പുനഃപരിശോധന ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോർഡിന്‍റെ നിർണ്ണായക യോഗം ഇന്ന്. പുനഃപരിശോധന ഹർജി നൽകേണ്ടതില്ലന്നായിരുന്നു തീരുമാനമെങ്കിലും മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ സമ്മർദ്ദത്തെ തുടർന്ന് നിയമ പോരാട്ടം തുടരണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പള്ളിക്കായി കേന്ദ്ര സർക്കാർ നൽകുന്ന അഞ്ചേക്കർ ഭൂമി ഏറ്റെടുക്കണമോയെന്ന കാര്യത്തിലും ബോർഡ് തീരുമാനമെടുക്കും.തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ട്. ലക്നൗവിലാണ് യോഗം നടക്കുന്നത്.