Asianet News MalayalamAsianet News Malayalam

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.

supreme court consider lavalin case today
Author
Supreme Court of India, First Published Aug 31, 2020, 6:31 AM IST

ദില്ലി: എസ്എന്‍സി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു.ലളിത് , വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. 

പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്‍ജിയിൽ പറയുന്നത്. തെളിവുകൾ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയിൽ പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉൾപ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് ഇതുവരെ ലാവലിൻ കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

Follow Us:
Download App:
  • android
  • ios