Asianet News MalayalamAsianet News Malayalam

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നൽകിയ  സമയപരിധി ഇന്ന് അവസാനിക്കും

മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ അറിച്ചിട്ടുണ്ട്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

supreme court Prashant Bhushan case last day allowed for filing apology
Author
Delhi, First Published Aug 24, 2020, 6:13 AM IST

ദില്ലി: കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാംങ്മൂലം നൽകാൻ  അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നൽകിയ  സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നൽകിയാൽ നാളെ കേസ് പരിഗണിച്ച് തീർപ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. 

എന്നാൽ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ അറിച്ചിട്ടുണ്ട്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരെന്ന് തെഹൽക മാഗസിന് അഭിമുഖം നൽകിയതിനെതിരെയും ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇന്നത്തെ പരിഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios