കൊവിഡ് സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടതികൾ സാധാരണ രീതിയിൽ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാകും പ്രവര്‍ത്തനം.
ദില്ലി: സുപ്രീംകോടതി തുറക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതിയിൽ നേരിട്ടുള്ള കോടതി നടപടികൾ ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അത്യാവശ്യമുള്ള കേസുകൾ മാത്രം പരിഗണിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതൽ എല്ലാ കോടതികളും വീഡിയോ കോണ്‍ഫറസിംഗ് വഴി പ്രവര്‍ത്തിച്ചുതുടങ്ങി. കൊവിഡ് സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടതികൾ സാധാരണ രീതിയിൽ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചാകും പ്രവര്‍ത്തനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
