Asianet News MalayalamAsianet News Malayalam

കര്‍ണാടക: സ്‍പീക്കര്‍ക്കെതിരായ വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കേസിൽ സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക.

supreme court will consider petition of resigned mla
Author
Delhi, First Published Jul 16, 2019, 5:25 AM IST

ദില്ലി: രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ സ്‍പീക്കറുടെ അധികാരങ്ങളിൽ കോടതിക്ക് ഏത് അളവുവരെ ഇടപെടാം എന്നതാകും ഇന്ന് പ്രധാനമായും കോടതി പരിശോധിക്കുക. എംഎൽഎമാരുടെ രാജികത്തുകളിന്മേൽ ഒരു ദിവസത്തിനകം തീരുമാനം എടുക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സ്പീക്കര്‍ തള്ളിയിരുന്നു. 

ഭരണഘടനയുടെ 190 -ാം അനുഛേദം പ്രകാരം രാജികത്തുകളിന്മേൽ വിശദമായ പരിശോധന നടത്തി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് കോടതിക്ക് ഉത്തരവിടാൻ ആകില്ലെന്നും സ്പീക്കര്‍ വാദിച്ചിരുന്നു. ഇതോടെയാണ് ഈ കേസിലെ ഭരണഘടനാപരമായ വശങ്ങൾ വിശദമായി പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios